2018 ൽ കോഴിക്കോട് വെച്ച് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയ ചില വ്യതിയാനങ്ങളെ തുടർന്ന് പരാതി ഉയരുകയും വിജിലൻസ് അന്വേഷണം വരെ നീളുകയും ചെയ്തതാണ് വോളിബോൾ നടത്തിപ്പ് അഴിമതി കേസ്. ഏതാനും ലക്ഷങ്ങൾ മാറിമറിഞ്ഞു എന്ന് കരുതി നടത്തിയ അന്വേഷണം എന്ന് എത്തിയിരിക്കുന്നത് കേരളം വോളിബോൾ അസോസിയേഷന്റെയും ദേശീയ വോളിബോൾ അസോസിയേഷന്റെയും അക്കൗണ്ടുകൾക്കുള്ളിലേക്കാണ്. കേരളത്തിൽ മാത്രം 2018 ൽ നടത്തിയ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി 1.32 കോടി രൂപയുടെ വരവും 1.4 ഒന്നുകൂടി രൂപയുടെ ചിലവുള്ള ഒരു കണക്കാണ് അവതരിപ്പിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി വോളിബോൾ അസോസിയേഷൻ നിയന്ത്രിക്കുന്ന നാലകത്ത് ബഷീർ എന്ന പ്രമാണിയിലേക്കാണ് ആദ്യം അന്വേഷണം ചെന്നെത്തിയത്. അന്വേഷണത്തിന് ഒടുവിൽ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി വരെ പ്രതിയായി. കണക്കുകളിലെ വൈരുദ്ധ്യം വികസിച്ച വികസിച്ച് കോടികളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഇതിനിടയിൽ സതീശൻ സർക്കാരിനെയും കോൺഗ്രസിനെയും യുഡിഎഫിനെയും നാറ്റിക്കാൻ പോകുന്ന പല നീക്കങ്ങളുമായി കേസിലെ കക്ഷികൾ ചുറ്റിക്കറങ്ങുകയാണ്. പഴയ വിജയൻ സർക്കാരിൻറെ കാലത്ത് ഉദ്യോഗസ്ഥ അവശിഷ്ടങ്ങളും നിയമവിധക്തരും ഒക്കെകേസിൽ കുടുങ്ങിയ പ്രമുഖന്മാരെ രക്ഷിക്കാനും സഹായിക്കാനും ആയി ഒളിഞ്ഞും തെളിഞ്ഞും കളിക്കുകയാണ്. തെറ്റിദ്ധാരണ പരത്തുന്ന പലതരം പ്രഖ്യാപനങ്ങളും പ്രസ്താവനകളും പത്ര സമ്മേളനങ്ങളുമായി അവർ വിലസുമ്പോൾ എന്താണ് യഥാർത്ഥത്തിൽ കേസ് എന്നറിയാതെ സാധാരണ ജനം വട്ടം ചുറ്റേണ്ടിവരുന്നു. രാഷ്ട്രീയം നോക്കിയും നോക്കാതെയും സർക്കാരിനെയും പാർട്ടിയെയും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ആരോപണങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഈ സമയത്ത് യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് എഴുതുന്നു. പ്രശസ്ത വോളിബോൾ താരം ജിമ്മി ജോർജിന്റെ സഹോദരനും ദേശീയ വോളിബോൾ ടീം അംഗവും വോളിബോൾ താരവും വിഖ്യാതമായ ടൈറ്റാനിയം അഴിമതി കേസിന്റെ ചുരുളുകൾ ജനശ്രദ്ധയിൽ എത്തിക്കുകയും ചെയ്ത പ്രഗൽഭനാണ് സെബാസ്റ്റ്യൻ ജോർജ്. അദ്ദേഹത്തിൻറെ കുറിപ്പ് തുടർന്നു വായിക്കുക.
ഇന്ത്യൻ വോളീബോളും , കേരള വോളീബോളും കഴിഞ്ഞ 10 വർഷമായി നേരിടുന്ന പ്രതിസന്ധി എന്ത് ? 2018 ൽ കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഏതാനും ലക്ഷങ്ങൾ വെട്ടിച്ചത് ചീള് കേസ്. 2018 ൽ തന്നെ തെളിവുകൾ കൈവശം കിട്ടിയിരുന്നെങ്കിലും ഞാൻ വിട്ടു കളഞ്ഞതാണ് . ടൈറ്റാനിയം അഴിമതിയുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് ഒന്നും അല്ല . പ്രൊ വോളിയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയും ,കോടികളുടെ നഷ്ടവും പിന്നീട് ആണ് മനസ്സിലായത് . 2020 ജൂണിൽ ഫെഡറേഷന്റെ അംഗീകാരം നഷ്ടമായിട്ടും അത് തിരികെ മേടിക്കാൻ നടപടി സ്വീകരിക്കാതെ അംഗീകാരം ഇല്ലാത്ത ചാംപ്യൻഷിപ്പുകൾ നടത്തി പാവപ്പെട്ട കളിക്കാരെ വഞ്ചിക്കുന്ന അവസ്ഥ . ഇവന്മാരുടെ ഒക്കെ തോന്ന്യവാസം മൂലം അംഗീകാരം നഷ്ടമായിട്ട് ആക്ഷേപം മുഴുവൻ എനിക്ക് . രാഷ്ട്രീയ പിൻബലവും ,പണവും ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അഹങ്കാരം . നിങ്ങളുടെ കുൽസിത പ്രവർത്തികൾ തുടർന്ന് കൊള്ളുക . ഇരുപതു വര്ഷം വോളീബോൾ കളിച്ചു നടന്ന ഒരാളാണ് ഞാൻ . I know How to hit. When to hit and Where to hit.
അടുത്ത തലമുറ എങ്കിലും രക്ഷപെടട്ടെ .
25.6.2026
സെബാസ്റ്റ്യൻ ജോർജ്
കുടക്കച്ചിറ ,ജിമ്മി ജോർജ് നഗർ
പേരാവൂർ , കണ്ണൂർ - 670673
Mob. 9945241604, E mail:[email protected]
ശ്രീ ബിനോയ് ജോസഫ്
പ്ര സിഡന്റ്
കേരള സംസ്ഥാന വോളീബോൾ അസോസിയേഷൻ
വലിയമുറതങ്കൽ ഹൌസ് ,
ഉള്ളനാട് പി . ഒ, പാല,കോട്ടയം
Mob. 9447145255
പ്രിയപ്പെട്ട ശ്രീ ബിനോയ്,
വിഷയം (1) കേരള സംസ്ഥാന വോളീബോൾ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു ക്രൈം ബ്രാഞ്ചും , വിജിലൻസും നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിൽ /ശുപാർശയിൽ കോഴിക്കോട് നടക്കാവ് പോലീസ് രെജിസ്റ്റർ ചെയ്തിട്ടുള്ള എഫ് ഐ ആർ 406/2026 . (4.6.2026) ക്രമക്കേടിലൂടെ സംസ്ഥാന വോളീബോൾ അസോസിയേഷന് നഷ്ടമായ ലക്ഷങ്ങൾ തിരികെ പിടിക്കാൻ നടക്കാവ് പോലീസിൽ പരാതി നൽകുവാൻ ഇപ്പോഴത്തെ പ്രസിഡന്റും , ഭാരവാഹികളും തയ്യാറാവാത്തതിലുള്ള പ്രതിഷേധം
(2) വോളീബോൾ ഫെഡറേഷന് കോടികളുടെ നഷ്ടം വരുത്തിവെച്ചതിനു ഉത്തരവാദിയായ ഫെഡറേഷൻ അസോസിയേറ്റ് സെക്രട്ടറിയും , കേരള സംസ്ഥാന വോളീബോൾ അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന നാലകത്തു ബഷീറിന്, വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വോളീബോൾ രംഗത്ത് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം എന്ന ആവശ്യം
റഫറൻസ് (1). :11.11.2021ൽ ബഹു .മുഖ്യമന്ത്രിക്ക് ഞാൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി 2022 ൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് Endt.No.Ptn. 23336/2021/CB dt 30.11.2021 of ADGP CB Tvm
(2) സംസ്ഥാന വോളീബോൾ അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് കോഴിക്കോട് വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് VE/04/KKD/2022 സംസ്ഥാന വോളീബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ ക്രമക്കേടിനെ കുറിച്ചും , നടക്കാവ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തതിനെ കുറിച്ചും വാർത്തകൾ വന്നിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ , സംസ്ഥാന വോളീബോൾ അസോസ്സിയേഷനുണ്ടായ നഷ്ടം തിരികെ പിടിച്ചു തരണം എന്ന് ആവശ്യപ്പെട്ടു നടക്കാവ് പോലീസിൽ പരാതി നൽകുവാനോ സംസ്ഥാന വോളീബോൾ അസോസിയേഷൻ ഭാരവാഹികൾ തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് ഈ കത്തെഴുതുന്നത് .
സംസ്ഥാന വോളീബോൾ അസോസിയേഷൻ ഒരു നാലകത്ത് ബഷീറിന്റെയും , കുറച്ചു ശിങ്കിടികളുടെയും കുടുംബ സ്വത്ത് അല്ല . ഭൂരിപക്ഷം എന്നത് എന്ത് അഴിമതിയും , തോന്ന്യവാസവും കാണിക്കാൻ ഉള്ള ലൈസൻസ് അല്ല. ക്ലബ്ബ്കളാണ് ജില്ലാ വോളീബോൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് . ജില്ലാ വോളീബോൾ അസോസിയേഷൻ ഭാരവാഹികളാണ് സംസ്ഥാന വോളീബോൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് .സംസ്ഥാന വോളീബോൾ അസോസിയേഷന്റെ ലക്ഷങ്ങൾ തിരിമറി നടത്തിയതിനു സംസ്ഥാന - ജില്ലാ വോളീബോൾ അസോസിയേഷൻ ഭാരവാഹികൾക്കോ , കേരളത്തിലെ അവാർഡ് ജേതാക്കൾക്കോ , ഇന്റർനാഷണൽ താരങ്ങൾക്കോ , ക്ലബ്ബ്കൾക്കോ പരാതിയില്ല , പേരാവൂരിൽ ഉള്ള ഒരു അര വട്ടന് മാത്രം ആണ് പരാതി എന്നാണു നാലകത്ത് ബഷീർ ആക്ഷേപിക്കുന്നത് . ഇവർക്കൊന്നും അഴിമതിക്കെതിരെ പ്രതികരിക്കാൻ നട്ടെല്ലില്ലാത്തത് എന്റെ കുഴപ്പം അല്ല. 2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളീബോൾ ചാമ്പ്യൻഷിപ്പിന്റെ കണക്കുകളെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചത് സംഘാടക സമിതിയിൽ ഉള്ളവരാണ്. From the order issued by Mr. Justice N. Seshasayee of Madras High Court on 6.4.2017 in CMA 2823 of 2016 :
Quote “In any democratically run institution, any office created by its constitution or bylaw to preside over its affairs cannot ignore the spirit of the democratic principles that govern it. After all, VFI is not the personal property of its President or any of its other office bearers, or of the Committee created for its governance under its bylaw . They are but trustees of the institution in general and of those members who have elected them in particular. They have been granted powers only for performing their duties to the institution whose affairs they manage for the time being.
കേരളത്തിൽ വോളീബോൾ എന്ന കളി വളർത്തുക , കളിക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക തുടങ്ങിയവയാണ് 1979 ൽ കോട്ടയത്ത് രെജിസ്റ്റർ ചെയ്തിട്ടുള്ള കേരള സംസ്ഥാന വോളീബോൾ അസോസിയേഷൻ എന്ന സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ ( Registration No.K/12/1979 ) . ഒരു സംസ്ഥാനത്തു ഒരു വോളീബോൾ അസോസിയേഷൻ മാത്രമേ ദേശീയ സ്പോർട്സ് കോഡ് പ്രകാരവും , വോളീബോൾ ഫെഡറേഷന്റെ നിയമാവലി പ്രകാരവും അനുവദിക്കുകയുള്ളൂ
TRAVANCORE-COCHIN LITERARY, SCIENTIFIC AND CHARITABLE SOCIETIES REGISTRATION ACT, 1955 Clause 17. Members guilty of offences punishable as strangers. - Any member of the society who shall steal, purloin, or embezzle any money or other property or willfully and maliciously destroy or injure any property of such society or shall forge any deed, bond, security for money receipt or other instrument whereby the funds of the society may be exposed to loss shall be subject to the same prosecution and if convicted, shall be liable to be punished in like manner as any person not being member would be subject and liable to in respect of the like offence. ഒരു സംഘടനയുടെ സ്വത്തു സംരക്ഷിക്കേണ്ടത് അതിന്റെ ഭാരവാഹികൾ ആണ് . അല്ലാതെ ഏതെങ്കിലും കളി നടത്തുമ്പോൾ ഉണ്ടാക്കുന്ന സംഘാടക സമിതി അല്ല . നടക്കാവ് പോലീസ് രെജിസ്റ്റർ ചെയ്തിട്ടുള്ള എഫ് ഐ ആറിൽ പറഞ്ഞിട്ടുള്ളത് ഇപ്രകാരം ആണ്( English translation)
Mr. Nalakath Basheer, General Convener of the Senior National Volleyball Championship organized by the Kerala State Volleyball Association at the Trade Centre in Eranjippalam , Kozhikode in February 2018 abused his official position and misappropriated and misused the amount of Rs 34 lakhs , the amount of Rs 794000 collected from the Local Self Govt Institutions/Government fund and Rs 12406000 ( rupees one crore, twenty four lakhs and six thousand) collected from various other sectors . He along with other 4 members of the organizing committee misused the funds in a cheating /irregular manner without keeping proper records and showed breach of trust to the Kerala State Volleyball Association. ഒരു സൊസൈറ്റിയുടെ പൈസ തിരിമറി നടത്തിയവരെ പുറത്താക്കാൻ സുപ്രീം കോടതി ശിക്ഷിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല . സുപ്രീം കോടതി ഈ കേസിൽ ശിക്ഷിക്കണം എങ്കിൽ ഇനിയും ഒരു 40 വര്ഷം കഴിയണം , 2021 ലാണ് ഞാൻ പരാതി നൽകിയത് . മൂന്നാമത്തെ ഏജൻസി ആണ് ഇപ്പോൾ അന്വേഷിക്കുന്നത് . ഇനി സി ബി ഐ യും , ഇ ഡി യും , ഇൻകം ടാക്‌സും , എൻ ഐ എ യും ഒക്കെ അന്വേഷിക്കേണ്ടി വരും . കീഴ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു വിചാരണ കഴിഞ്ഞു, ഹൈക്കോടതി സിംഗിൾ ബെഞ്ചിലും , ഡിവിഷൻ ബെഞ്ചിലും , സുപ്രീം കോടതി സിംഗിൾ ബെഞ്ചിലും , ഡിവിഷൻ ബെഞ്ചിലും അപ്പീൽ കഴിഞ്ഞു കേസ് തീരണമെങ്കിൽ 40 വര്ഷം വേണ്ടിവരും .
2011 ൽ പെരിന്തൽമണ്ണയിൽ നടന്ന സബ് ജൂനിയർ നാഷണലിന് കേന്ദ്ര സർക്കാർ നൽകിയ ഗ്രാന്റ് ആയ 6 ലക്ഷം രൂപ കണക്കിൽ കാണിക്കാതെ തിരിമറി നടത്തിയ നാലകത്ത് ബഷീറിനെതിരെ 2014 ൽ മലപ്പുറം വിജിലൻസ് കേസ് രെജിസ്റ്റർ ചെയ്തിരുന്നു ( VC/03/2014/MPM) . സ്പോർട്സ് കൗൺസിലും അന്വേഷണം നടത്തിയിരുന്നു . നാലകത്ത് ബഷീറിനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യുവാൻ വിജിലൻസും , സ്പോർട്സ് കൗൺസിലും ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് ചാർളി ജേക്കബും , മറ്റു ഭാരവാഹികളും അതിനു തയ്യാറായില്ല . അതിന്റെ തുടർച്ചയാണ് പിന്നീട് ഉണ്ടായ അഴിമതികൾ . ഇന്ത്യൻ വോളീബോളിനും , കേരള വോളീബോളിനും വലിയ നഷ്ടം ആണ് ഇത് മൂലം സംഭവിച്ചത് . കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഇപ്പോഴത്തെ പ്രസിഡന്റും ഭാരവാഹികളും തയ്യാറാകുന്നില്ലെങ്കിൽ കേരള സംസ്ഥാന വോളീബോൾ അസോസിയേഷന് ദേശീയ ഫെഡറേഷനിൽ അംഗത്വം നഷ്ടമാവും . അസോസിയേഷനെ പിരിച്ചു വിടുവാനുള്ള നടപടികളും ഉണ്ടാകും. ഡൽഹി ഹൈക്കോടതിയിൽ ഉള്ള കേസിൽ ഞാനും ഒരു പരാതിക്കാരൻ ആണ് . (WP ( C ) 2174 of 2024.) .ഈ വിഷയം കോടതിയുടെയും , കേന്ദ്ര സർക്കാരിന്റെയും , സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽ ഞാൻ കൊണ്ടുവരുന്നതാണ് Enquiry conducted by the Kannur Crime Branch Endt.No.Ptn. 23336/2021/CB dt 30.11.2021 of ADGP CB Tvm
പ്രധാന കണ്ടെത്തലുകൾ - അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട്പരാതിക്കാരൻ ശ്രീ. സെബാസ്റ്റ്യൻ ജോർജ് ഉന്നയിച്ച പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നായ 2018 ഫെബ്രുവരി മാസം കോഴിക്കോട് വെച്ച് നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുന്നതിനായി പ്രസ്തുത ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങൾക്കും, ഒഫീഷ്യൽസിനും താമസ സൗകര്യം ഏർപ്പെടുത്തിയ ചില ടൂറിസ്റ്റ് ഹോമുകളിൽ അന്വേഷണം നടത്തിയതിൽ മുറി വാടകയിനത്തിൽ ആരാണ് പണം നൽകിയതെന്ന് വ്യക്തത ലഭിച്ചിട്ടില്ല. കേരളാ വോളിബോൾ അസോസിയേഷന്റെ്റെ പേരിൽ ആരെങ്കിലും പണം അടച്ചതായോ, അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ട്രാൻസ്ഫർ വഴിയും പണം അടച്ചതായി വ്യക്തമായിട്ടില്ല.ഈ പരാതിയിലെ പ്രധാന ആരോപണ വിധേയനായ കേരളാ വോളിബോൾ അസോസിയേഷന്റെ പഴയ സെക്രട്ടറിയും, 2018 ലെ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതിയുടെ ജനറൽ കൺവീനറുമായ ശ്രീ. നാലകത്ത് ബഷീർ എന്നയാളെ ചോദ്യം ചെയ്തതിൽ മേൽപ്പറഞ്ഞ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കും, ഒഫീഷ്യൽസിനും താമസിക്കുവാൻ Emarald Group എന്ന ഇവൻ്റ് മാനേജ്‌മെന്റ്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചതായാണ് പറയുന്നത്. എന്നാൽ 2018 ലെ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ Organising Committe ചെയർമാൻ ഉൾപ്പെടെ സംഘാടക സമിതിയിലെ മറ്റാർക്കും തന്നെ Emarald Group നെ പറ്റി ഒന്നും അറിയില്ല എന്നാണ് മൊഴി; കൂടാതെ ബന്ധപ്പെട്ട ലോഡ്ജുകളുടെ Payment details പരിശോധിച്ചതിൽ Emarald Group ൻ്റെ പേരോ, നമ്പറോ ഒന്നും തന്നെയില്ല.മേൽപ്പറഞ്ഞ മത്സരം സംഘടിപ്പിക്കുന്നതിന് സ്വകാര്യ സംഘടനകളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തെപ്പറ്റി സംഘാടക സമിതിയിലെ ആർക്കും തന്നെ ഒന്നും അറിവില്ല.അതുപോലെ പരാതിക്കാരനും, ആരോപണ വിധേയൻ തന്ന വിവര പ്രകാരവും 2018 ഫെബ്രുവരിയിൽ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് വെച്ച് നടന്ന സമയം കളിക്കാരും, ഒഫീഷ്യൽസും താമസിച്ചു എന്ന് പറയപ്പെടുന്ന ലോഡ്‌ജുകളിലൊന്നായ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിനടുത്തുള്ള KYC Residency യിൽ ചെന്ന് അന്വേഷിച്ചതിൽ ഇതുമായി ബന്ധപ്പെട്ട് ആരും ആ സമയം റൂം ബുക്കു ചെയ്യുകയോ, താമസിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ടി സ്ഥാപനത്തിൻ്റെ ഇപ്പോഴത്തെ മാനേജർ മൊഴി തന്നിട്ടുള്ളത്. കൂടാതെ പ്രസ്തുത ഹോട്ടലിലെ 2018 ഫിബ്രവരി മാസത്തെ Customer Ledger പരിശോധിച്ചതിൽ വോളിബോൾ മത്സരവുമായി ബന്ധപ്പെട്ട് ആരും താമസിച്ചതായി വ്യക്തമായിട്ടില്ല. Ledger ൻ്റെ പകർപ്പ് ഇതോടൊന്നിച്ചുണ്ട്.ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സംഘാടക സമിതിയുടെ ജനറൽ കൺവീനറായ ശ്രീ. നാലകത്ത് ബഷീർ ഒഴികെ മറ്റാർക്കും തന്നെ സാമ്പത്തിക കാര്യങ്ങളെ പറ്റി കൂടുതലായി ഒന്നും അറിയില്ല എന്ന് വെളിവാകുന്നുണ്ട്. മേൽപ്പറഞ്ഞ വസ്തുതകളിൽ നിന്നും കേരളാ സ്റ്റേറ്റ് വോളിബോൾ അസോസിയേഷന്റെ നേതൃത്ത്വത്തിൽ 2018 ൽ കോഴിക്കോട് വെച്ച് നടത്തിയ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നതായി വെളിവാകുന്നുണ്ട്. കേരളാ സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് കേരളാ സ്പോർട്സ് കൗൺസിലിന്റെയും, സർക്കാരിന്റെയും അംഗീകാരം ഇല്ല എന്നു കാണിച്ചു കൊണ്ട് കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ ലെറ്റർ ലഭിച്ചിട്ടുണ്ട്. അതുപോലെ കേരളാ സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ്റെ അംഗീകാരം 01.10.2021 മുതൽ സസ്പെൻ്റ് ചെയ്തതായും പറയുന്നുണ്ട്. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ മത്സരിക്കുന്നതു മൂലം ഭാവിയിൽ തങ്ങൾക്ക് ജോലി ലഭിക്കാനും മറ്റും സാധ്യതയുണ്ട് എന്നുള്ള പ്രതീക്ഷയിലാണ് പ്രധാനമായും മത്സരിക്കുന്നത്. എന്നാൽ മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഗവൺമെന്റ് അംഗീകാരമില്ലാതെ നടത്തുന്ന മത്സരങ്ങൾ കേരളാ സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്നത് ആശാസ്യമല്ല എന്ന് കാണുന്നു. ഇതുമൂലം യുവാക്കൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്.
ഈ പരാതിയിൽ, ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും, 2018 ലെ ദേശിയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ സംഘാടക സമിതിയിലെ മറ്റ് ഭാരവാഹികളുടെ സ്റ്റേറ്റ്‌മെന്റുകളിൽ നിന്നും, സംസ്ഥാന വോളിബോൾ അസോസിയേഷൻ്റെ അമരക്കാരനായ പ്രധാന ആരോപണ വിധേയൻ ശ്രീ. നാലകത്ത് ബഷീർ എന്നയാളുടെ പ്രവർത്തനത്തിൽ സുതാര്യതയില്ലായെന്നും, സാമ്പത്തിക അച്ചടക്കം ഇല്ലായെന്നും, പേരിനു മാത്രം, തന്റെ അനുയായികളെ ഉൾപ്പെടുത്തി 2018 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികൾ രൂപീകരിച്ച് കേരളാ വോളിബോൾ അസോസിയേഷൻ്റെ പേരിൽ പല കേന്ദ്രങ്ങളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് സ്വയം കൈകാര്യം ചെയ്യുകയും, മറ്റ് സംഘാടക സമിതിയിലെ അംഗങ്ങളോടൊന്നും ആലോചിക്കാതെ സാമ്പത്തിക കാര്യങ്ങളിൽ സ്വയം അനുയായികളായ മറ്റ് അംഗങ്ങളെ കൊണ്ട് അംഗീകരിപ്പിച്ച് സ്വന്തം താൽപര്യത്തിന് വേണ്ടി തീരുമാനമെടുത്ത് ആയത് സാമ്പത്തിക തിരിമറി നടത്തിയതായി വെളിവാകുന്നു.
കണ്ണൂർ ക്രൈം ബ്രാഞ്ചിന്റെ ശുപാർശ 2018 ലെ ദേശിയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഓർഗനൈസിങ്ങ് കമ്മിറ്റിയുടെ ജനറൽ കൺവീനറായ ശ്രീ. നാലകത്ത് ബഷീർ, ഗവൺമെൻ്റിൻ്റെ പണവും, സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് സാമ്പത്തിക അഴിമതി നടത്തിയത് Prevention of Corruption Act ലെ Public Servant എന്ന നിർവ്വചനത്തിൽ വരുന്ന സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് ആയതിനാലും, വിവിധ സ്ഥലങ്ങളിലും, വിവിധ സ്ഥാപനങ്ങളിലും സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുള്ളതിനാലും, നിരവധി രേഖകളും, സാക്ഷികളെയും അന്വേഷണ വിധേയമാക്കാൻ ഉള്ളതിനാലും, പരാതിയിൽ പറയുന്ന ആരോപണങ്ങളെ സംബന്ധിച്ച് വിശദമായ വിജിലൻസ് അന്വേഷണം അഭികാമ്യമാണെന്ന് കാണുന്നു. കോഴിക്കോട് വിജിലൻസ് നടത്തിയ അന്വേഷണം: VE/04/KKD/2022 - വിജിലൻസിന്റെ പ്രധാന കണ്ടെത്തലുകൾ
1.ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും , ബാങ്കുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 7,94,000/- രൂപ ഗ്രാന്റ് ആയി വാങ്ങിച്ചെടുത്ത ശേഷം ആയതു ചിലവിട്ടതിനു കൃത്യമായ രേഖകൾ സൂക്ഷിച്ചതായി കാണുന്നില്ല .
2.ഓർഗനൈസിങ് കമ്മിറ്റിയുടെ പേരിൽ ഉള്ള പേമെന്റ് വൗച്ചറുകൾ പരിശോധിച്ചതിൽ എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിട്ടാണ് മനസ്സിലാകുന്നത് . ഒരു വൗച്ചറിലും തിയതിയോ , കമ്മിറ്റിയുടെ സീലോ മറ്റോ പതിച്ചതായി കാണുന്നില്ല .പല വൗച്ചറുകളും , ബില്ലുകളും വെട്ടി തിരുത്തി തയ്യാറാക്കിയതാണ് . .ചാംപ്യൻഷിപ് കഴിഞ്ഞതിനു ശേഷം തുകകൾ അഡ്ജസ്റ് ചെയ്യുന്നതിന് വേണ്ടി വൗച്ചറുകൾ കൃത്രിമമായി ഉണ്ടാക്കിയതായിട്ടാണ് മനസ്സിലാകുന്നത് . മാത്രമല്ല എല്ലാ വൗച്ചറുകളിലും വലിയ തുക ആണ് എഴുതിയിരിക്കുന്നത് . സംഘാടക സമിതി പണം ചിലവഴിച്ചതിനു വൗച്ചറുകൾ സൂക്ഷിച്ചിട്ടുണ്ടെങ്കിലും , ആയതു ചിലവഴിച്ചതിനു വ്യക്തതയുള്ളതായി കാണുന്നില്ല.
3. താമസ സൗകര്യം ഒരുക്കിയതായി പറയുന്ന ആരാധനാ ടൂറിസ്റ്റ് ഹോമിൻ്റെ ക്യാഷ്/ക്രഡിറ്റ് , ബില്ല് പരിശോധിച്ചതിൽ താമസിച്ചവരുടെ പേരും, വിലാസവും, കോൺടാക്ട് നമ്പറും രേഖപ്പെടുത്തിയതായി കാണുന്നില്ല .വോളീബോൾ ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക സമിതിയുടെ സെക്രട്ടറിയായ സത്യൻ സി എന്നയാളാണ് 40 വർഷമായി ആരാധനാ ടൂറിസ്റ്റ് ഹോമിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ കളിക്കാരോ, ഒഫീഷ്യൽസോ താമസിക്കാതെ തന്നെ വലിയൊരു തുക ആരാധനാ ടൂറിസ്റ്റ് ഹോമിൻ്റെ പേരിൽ വാങ്ങിയെടുത്തതായി മനസ്സിലാകുന്നു
4.ചാമ്പ്യൻഷിപ്പിന്റെ ഭക്ഷണ ചെലവ് പരിശോധിച്ചതിൽ 1922175/- രൂപ ചെലവായതിനു ഹോട്ടൽ ജയയുടെ പേരിൽ 1.9.2018 തിയ്യതിയിലെ വൌചർ കാണുന്നു ചാന്യൻഷിപ്പ് നടന്ന് കഴിഞ്ഞ് 7 മാസങ്ങൾക്ക് ശേഷം ഹാജരാക്കിയ ഈ വൗച്ചർ വിശ്വസനീയമല്ല . കൂടാതെ ആയതിൽ എത്രപേർ ഭക്ഷണം കഴിച്ചു എന്ന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല
5. സന്തോഷ് കുമാർ എന്നയാളുടെ പേരിൽ ട്രാവലിംഗ് എക്സ്പെൻസ് എന്ന ഹെഡിൽ 56,000/- രൂപ കൈപ്പറ്റിയെന്ന് കളവായി വൗച്ചർ തയ്യാറാക്കിയതായി മനസ്സിലാകുന്നു.
6. സതീശൻ എന്നയാളുടെ പേരിൽ 20,500/- രൂപയുടെ വൗച്ചർ കളവായി തയ്യാറാക്കിയതായി മനസ്സിലാകുന്നു.
7.2017ൽ സ്റ്റേറ്റ് വോളിബാൾ അസോസിയേഷന്റെ അക്കൌണ്ടിലുണ്ടായിരുന്ന 27 ലക്ഷം രൂപയും 2018 ൽ ഉണ്ടായിരുന്ന 7 ലക്ഷം രൂപയും അടക്കം 34 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായി മനസ്സിലാകുന്നു
8. രാഘവൻ ടി കെ എന്നയാൾ 150438 രൂപ കൈപ്പറ്റിയതിനു പകരം 885334 രൂപ കൈപ്പറ്റിയതായി കളവായി വൗച്ചർ തയ്യാറാക്കിയതായി മനസ്സിലാകുന്നു 9.എമറാൾഡ് ഗ്രൂപ്പിന് 60 ലക്ഷം രൂപ നൽകി എന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട് എന്ന് മനസ്സിലായിട്ടുള്ളതാണ് .
NB : കേസിൽ പ്രതികൾ ആയിട്ടുള്ളവരുടെ മൊഴികളിൽ നിന്നും ഒരുകാര്യം വ്യക്തം ആണ് . പൈസ ഒക്കെ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് നാലകത്തു ബഷീർ ആണ് . കള്ള ബില്ലും .വൗച്ചറും ഒക്കെ ഉണ്ടാക്കിയതിന്റെ കാരണഭൂതൻ ബഷീർ തന്നെ ആണ്.2021 നവംബറിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു ബഹു. മുഖ്യമന്ത്രിക്ക് പരാതി നൽകുവാൻ ഇടയായ സാഹചര്യം :ഭാരവാഹികളുടെ അഴിമതിയും , ക്രമക്കേടുകളും , സ്വാർത്ഥ താൽപ്പര്യങ്ങളും മൂലം ദേശീയ വോളീബോൾ ഫെഡറേഷൻ 2016 മുതൽ വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ദേശീയ സ്പോർട്സ് കോഡിന്റെ ലംഘനവുമായി ബന്ധുപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഉണ്ടായ കേസിനെ തുടർന്ന് (WP ( C ) 195/2010 filed by Advocate Rahul Mehra) 2020 ജൂണിൽ (25.6.2020) കേന്ദ്ര കായിക മന്ത്രാലയം ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം സസ്‌പെൻഡ് ചെയ്തിരുന്നു . ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം നഷ്ടമാവുമ്പോൾ എല്ലാ സംസ്ഥാന വോളീബോൾ അസോസ്സിയേഷനുകളുടെയും അംഗീകാരം ഓട്ടോമാറ്റിക് ആയി നഷ്ടപ്പെടും . എന്നാൽ 16 മാസം കഴിഞ്ഞു 1.10.2021 ൽ മാത്രം ആണ് കേരള സംസ്ഥാന വോളീബോൾ അസോസിയേഷന്റെ അംഗീകാരം കേരള സ്പോർട്സ് കൗൺസിൽ സസ്‌പെൻഡ് ചെയ്തത് . ഇതിന്റെ പേരിൽ നാലകത്തു ബഷീർ എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .വോളീബോൾ അസോസിയേഷന്റെ അംഗീകാരം സസ്‌പെൻഡ് ചെയ്യുവാൻ കേരള ഒളിംപിക്ക് അസോസിയേഷൻ തയ്യാറായില്ല . അംഗീകാരം ഉള്ള ദേശീയ ചാംപ്യൻഷിപ്പും , സംസ്ഥാന - ജില്ലാ ചാംപ്യൻഷിപ്പുകളും ഇല്ലാത്തതു മൂലം വോളീബോൾ കളിക്കാർ ദുരിതം അനുഭവിക്കുന്ന സാഹചര്യം ..പ്രൊ വോളിയുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി ആണ് 2016 ൽ വോളീബോൾ ഫെഡറേഷനിൽ ഒരു പിളർപ്പിന് ഇടയാക്കിയത് ഫെഡറേഷനിലെ സകല അഴിമതിക്കും, വെട്ടിപ്പിനും ചൂട്ടും പിടിച്ചു മുൻപിൽ നിന്നതു കേരളത്തിൽ നിന്നും ഉള്ള ഭാരവാഹികളാണ് . പ്രത്യേകിച്ച് വോളീബോൾ ഫെഡറേഷന്റെ അസോസിയേറ്റ് സെക്രട്ടറിയും , കേരള സംസ്ഥാന വോളീബോൾ അസോസിയേഷൻ സെക്രട്ടറിയുമായ നാലകത്തു ബഷീർ . വോളീബോളിനു ഇവർ വരുത്തി വെച്ച നാശം എന്തെന്ന് കളിക്കാരും , വോളീബോൾ പ്രേമികളും ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. 2012-13 ൽ കേന്ദ്ര സർക്കാർ നൽകിയ ഗ്രാന്റ് ആയ 6 ലക്ഷം രൂപ തിരിമറി നടത്തിയതിനു സെക്രട്ടറി ആയിരുന്ന നാലകത്തു ബഷീറിനും , ഖജാൻജി ആയിരുന്ന ആൾക്കും എതിരെ 2014 ൽ മലപ്പുറം വിജിലൻസ് കേസ് രെജിസ്റ്റർ ചെയ്തിരുന്നു .(VC/03/2014/MPM) സ്പോർട്സ് കൗൺസിലും അന്വേഷണം നടത്തിയിരുന്നു . ആരോപണങ്ങൾ ശരിയെന്നു കണ്ടെത്തിയിരുന്നു . ചില രാഷ്ട്രീയ നേതാക്കന്മാർ ഇടപെട്ടു 2021 ൽ ഈ കേസ് എഴുതി തള്ളാൻ കോഴിക്കോട് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി . ഈ സാഹചര്യത്തിൽ വോളീബോളിലെ യഥാർത്ഥ അഴിമതിക്കാരെ പുറത്തു കൊണ്ട് വരുന്നതിനും , പ്രത്യേകിച്ചും 2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളീബോൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ ക്രമക്കേട് പുറത്തു കൊണ്ട് വരുന്നതിനും , എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും , കളിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും , നിയമ വിരുദ്ധം ആയ , അംഗീകാരം ഇല്ലാത്ത ചാംപ്യൻഷിപ്പുകൾ നടത്തി പാവപ്പെട്ട കളിക്കാരെ വഞ്ചിക്കുന്നത് തടയുന്നതിനും വേണ്ടി ആണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു ബഹു. മുഖ്യമന്ത്രിക്ക് 11.11.2021 ൽ പരാതി നൽകിയത് .നിരവധി അർജുന അവാർഡ് ജേതാക്കളും , ഇന്റർ നാഷണൽ താരങ്ങളും , 14 ജില്ലാ വോളീബോൾ അസോസിയേഷനുകളും , 800 ഓളം വോളീബോൾ ക്ലബ്ബ്കളും കേരളത്തിൽ ഉണ്ട് . അംഗീകാരം ഉള്ള ദേശീയ ചാംപ്യൻഷിപ്പുകളും , ജോലി ലഭിക്കുന്നതിന് വേണ്ടി അംഗീകാരം ഉള്ള ദേശീയ ചാമ്പ്യന്ഷിപ്പ്പിന്റെ സർട്ടിഫിക്കറ്റും ഇല്ലാതെ നൂറു കണക്കിന് കളിക്കാർ ദുരിതം അനുഭവിക്കുമ്പോൾ അതിനെതിരെ , ഫെഡറേഷനിലെയും , സംസ്ഥാന വോളീബോൾ അസോസ്സിയേഷനിലെയും അഴിമതിക്കെതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്ത അവസ്ഥ . അഴിമതിക്കെതിരെ പരാതി നൽകുന്നവർ സമൂഹത്തിൽ ഒറ്റപ്പെടുന്ന സ്ഥിതി . ആക്ഷേപങ്ങൾ സഹിക്കേണ്ടി വരും . സുപ്രീം കോടതി വരെ കേസ് നടത്തേണ്ടി വരും . അഴിമതിക്കെതിരെ പോരാടുന്നവരെ സഹായിക്കാൻ സർക്കാരോ , കോടതികളോ തയ്യാറാവുകയില്ല . പരാതിക്കാരനെ എങ്ങിനെ എങ്കിലും വട്ടം ചുറ്റിക്കുക , അഴിമതിക്കാർ മരണമടയുന്നത് വരെ അന്വേഷണവും , കേസും നീട്ടിക്കൊണ്ടു പോകുക … ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പരാതി നൽകിയത് 2026 ൽ ഇന്ത്യൻ വോളീബോളിന്റെയും , കേരള വോളീബോളിന്റെയും അവസ്ഥ.വോളീബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്തിട്ട് ഇന്ന് ആറ് വര്ഷം .6 വര്ഷം ആയിട്ടും ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം തിരികെ ലഭിച്ചിട്ടില്ല. കോടതി നിർദ്ദേശത്തെ തുടർന്ന് 2025 ജൂണിൽ വോളീബോൾ ഫെഡറേഷനിൽ എലെക്ഷൻ നടത്തി . വീണ്ടും ദേശീയ സ്പോർസ് കോഡ് അനുസരിച്ചു ഫെഡറേഷനിലും , സംസ്ഥാന -ജില്ലാ വോളീബോൾ അസോസ്സിയേഷനുകളിലും എലെക്ഷൻ നടത്തണം എന്ന ഉപാധിയോടെ 20.3.2026 ൽ Interim VFI body ക്കു കേന്ദ്ര കായിക മന്ത്രാലയവും , അന്താ രാഷ്ട്ര വോളീബോൾ ഫെഡറേഷനും അംഗീകാരം നൽകി . എന്നാൽ ഒരു മാസം കഴിഞ്ഞു 20.4.2026 ൽ ഈ അംഗീകാരം പിൻവലിച്ചു . ഈ വിഷയവുമായി ബന്ധപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഉള്ള കേസിൽ ഞാനും ഒരു പരാതിക്കാരൻ ആണ്. ( Petitioner of WP ( C ) 2174 of 2024) വോളീബോൾ ഫെഡറേഷനിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുന്നതിനുള്ള നിർദ്ദേശങ്ങൾ കോടതി മുന്പാകെയും അധികാര കേന്ദ്രങ്ങൾക്ക് മുന്പാകെയും സമർപ്പിച്ചിട്ടുണ്ട് . എന്നാൽ ചിലരുടെ നിക്ഷിപ്ത താൽപ്പര്യം മൂലം കേസുകൾ നീണ്ടു പോകുകയാണ്. National Sports Board & National Sports Tribunal - അധികം കഴിയാതെ നിലവിൽ വരും . അതിനു ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം ഉണ്ടാകൂ. പ്രൊ വോളിയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയിൽ കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഫെഡറേഷനുണ്ടായത് 40 കോടിയിൽ പരം രൂപയുടെ നഷ്ടം. കൂടാതെ ഒരു സ്വകാര്യ കമ്പനിക്ക് 7 കോടി രൂപ നഷ്ട പരിഹാരം നൽകേണ്ട അവസ്ഥ. കഴിഞ്ഞ 6 വര്ഷം അംഗീകാരം ഇല്ലാത്ത സംസ്ഥാന ചാംപ്യൻഷിപ്പുകൾ നടത്തിയും , അംഗീകാരം ഇല്ലാത്ത ദേശീയ ചാമ്പ്യൻഷിപ്പിന് ടീമിനെ അയച്ചും , കേരള വോളീബോളിനോ , കളിക്കാർക്കോ പത്തു പൈസയുടെ പ്രയോജനം ഇല്ലാത്ത കുറെ കേസുകൾ ഹൈക്കോടതിയിലും , സുപ്രീം കോടതിയിലും നടത്തിയും സംസ്ഥാന വോളീബോൾ അസോസിയേഷന് അരക്കോടിയോളം രൂപയുടെ കടം ഉണ്ടായി എന്ന് കേൾക്കുന്നു.. വെട്ടിച്ചും തട്ടിച്ചും ഉണ്ടാക്കിയതൊക്കെ വക്കീലന്മാർ കൊണ്ടു പോയി . കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരള വോളീബോൾ അസ്സോസിയേഷനുമായി ബന്ധപ്പെട്ട 25 കേസുകളാണ് വിവിധ കോടതികളിൽ ഉണ്ടായത് . ഇതിന്റെ എല്ലാം മൂല കാരണം കേന്ദ്ര സർക്കാർ നൽകിയ ഗ്രാന്റ് (Rs 6 lakhs) വെട്ടിച്ച നാലകത്തു ബഷീറിനെ അറസ്റ്റ് ചെയ്യാതെ 2014 ലെ കേസ് എഴുതി തള്ളിയ വിജിലൻസ് വകുപ്പിന്റെ നടപടി. നാലകത്തു ബഷീർ വെട്ടിച്ച 6 ലക്ഷം രൂപ പൊതുമുതൽ അല്ല , വെട്ടിക്കണം എന്ന ഉദ്ദേശം ഇല്ലായിരുന്നു എന്നാണ് വിജിലൻസ് വകുപ്പ് കോഴിക്കോട് വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട് . Prevention of Corruption Act 1988 പ്രകാരം ഈ കേസ് മുൻപോട്ടു കൊണ്ടുപോകുവാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് ഉപേക്ഷിക്കുവാൻ വിജിലൻസ് കോടതി നിർബന്ധിതമായി തീർന്നു . ഇതാണ് യഥാർത്ഥ വസ്തുത കേരളത്തിലെ അഡ്ജസ്റ്റ്മെന്റ് അഴിമതി രാഷ്ട്രീയം വോളീബോൾ മേഖലയെ തകർത്തു എന്ന് പറയാം. കളി നടന്നു കഴിഞ്ഞു 7 വര്ഷം കഴിഞ്ഞാണ് പേരാവൂരിൽ ഉള്ളയാൾ പരാതിനല്കിയതു എന്ന നാലകത്ത് ബഷീറിന്റെ വാദം തെറ്റാണ്. ഞാൻ പരാതി നൽകിയത് 2021 ലാണ് . 2022 ൽ ക്രൈം ബ്രാഞ്ചിന്റെ മുൻപിലും , 2023 ൽ വിജിലൻസിന്റെ മുൻപിലും ഹാജരായി നാലകത്തു ബഷീർ മൊഴി നല്കിട്ടുള്ളതാണ്. തന്റെ വാദങ്ങൾ നിരത്തിയിട്ടുള്ളതാണ് . പിടിച്ചെടുത്ത രേഖകളുടെയും , പ്രതികളുടെയും , സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ആണ് 5 പേർക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് 2024 ൽ ശുപാർശ നൽകിയത് . കേസ് രെജിസ്റ്റർ ചെയ്തത് 2 വര്ഷം കഴിഞ്ഞാണെന്നു മാത്രം . 2018 ൽ നടന്ന കളിയെക്കുറിച്ചു 8 വര്ഷം കഴിഞ്ഞു 4.6.2026 ൽ 5 പേർക്കെതിരെ പരാതി നൽകി കേസ് എടുക്കുകയല്ല ഉണ്ടായിട്ടുള്ളത് . ഈ വസ്തുത നാലകത്തു ബഷീർ ജനങ്ങളിൽനിന്നും മറച്ചു വെക്കുകയാണ് . 2014 ലെ വിജിലൻസ് കേസുമായി ബന്ധപ്പെട്ട രേഖകൾ , 4.6.2026 ൽ രെജിസ്റ്റർ ചെയ്തിട്ടുള്ള എഫ് ഐ ആർ , ക്രൈം ബ്രാഞ്ച് , വിജിലൻസ് അന്വേഷണ റിപ്പോർട്ടുകൾ , മറ്റു രേഖകൾ ഇതോടൊപ്പം അയക്കുന്നു . സംസ്ഥാന വോളീബോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുകൂട്ടി എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . സംസ്ഥാന വോളീബോൾ അസോസിയേഷന്റെ അംഗീകാരം /അഫിലിയേഷൻ റദ്ദു ചെയ്യുവാനും , ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടു കെട്ടുവാനുമുള്ള നടപടികളുമായി ഞാൻ മുൻപോട്ടു പോകുകയാണ് . അഴിമതിക്കെതിരെ / സംഘടനയെ തകർത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ ആർജ്ജവം ഇല്ലെങ്കിൽ സംസ്ഥാന - ജില്ലാ വോളീബോൾ അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം കേരളത്തിലെ വോളീബോൾ പ്രേമികളോട് തുറന്നു പറഞ് അന്തസ്സോടെ രാജി വെച്ച് പുറത്തു പോകുക എന്നതാണ് അഭികാമ്യം . നിങ്ങളുടെ ഭാവി നിങ്ങൾക്ക് തന്നെ തീരുമാനിക്കാം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ചെയർമാനും , ബഹു . പാണക്കാട് സാദിഖലി തങ്ങൾക്കും ഈ വിഷയം സംബന്ധിച്ച് ഞാൻ പരാതി നൽകുന്നുണ്ട് . കേരളത്തെ അഴിമതി വിമുക്തം ആക്കുക എന്നത് യു ഡി എഫ് സർക്കാരിന്റെ നയം . കേരള വോളീബോളിനെ അഴിമതി വിമുക്തം ആക്കുക എന്നത് എന്റെ ലക്‌ഷ്യം .അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ .
What is this volleyball corruption case?























